Uthra Case: Sooraj sell Uthra's Jewellery for luxurious Life
അഞ്ചലില്‍ ഉത്രയെ പാമ്പ് കൊണ്ട് കടിപ്പിച്ച കൊലപ്പെടുത്തിയ സംഭവത്തില്‍ സൂരജിനെതിരെ തെളിവുകള്‍ ബലപ്പെടുന്നു. സൂരജിന് പണം ധൂര്‍ത്തടിക്കാതെ ജീവിക്കാന്‍ സാധിക്കില്ലെന്ന അവസ്ഥ ഉണ്ടായിരുന്നതായിട്ടാണ് സാക്ഷി മൊഴികളില്‍ നിന്ന് തെളിയുന്നത്. കടുത്ത മദ്യപാനവും നിരന്തരം ബഹളവും സൂരജിന്റെ വീട്ടില്‍ ഉണ്ടായിരുന്നതായി അമ്മയും സഹോദരിയും നല്‍കുന്ന മൊഴിയിലുണ്ട്. മണിക്കൂറുകള്‍ വീണ്ട ചോദ്യം ചെയ്യലില്‍ നിന്നാണ് ഇവരെ പൂട്ടാനുള്ള എല്ലാ കുരുക്കും കൃത്യമായി ലഭിച്ചിരിക്കുന്നത്.